Nature Life

രണ്ടു പതിറ്റാണ്ടിനിപ്പുറവും കണ്ടു: കാടിന്റെ ആ മക്കളിൽ 'ഒടുവിലത്തെ' കണ്ണി ഇപ്പോഴുമുണ്ടവിടെ (വീഡിയോ )

നേച്ചർ ലൈഫ് ന്യൂസ് ടീം - 2018/07/21

സാവോ പോളോ: ആ ഘോരവനത്തിൽ അദ്ദേഹം ഏകനായി ഇപ്പോഴും കഴിയുന്നുണ്ട്.ആരെന്നോ,എവിടെ നിന്നുവന്നെന്നോ ഒന്നും  അറിയില്ല, ആര്‍ക്കും. ഒന്നുമാത്രമറിയാം, 22 വര്‍ഷമായി ആ മനുഷ്യന്‍ ഏകനായി ആമസോണ്‍ മഴക്കാടുകളില്‍ ജീവിക്കുന്നു. തദ്ദേശീയ ഗോത്ര വിഭാഗത്തിൽ അവശേഷിക്കുന്ന ആളെന്ന് കരുതപ്പെടുന്ന അദ്ദേഹത്തിന്റെ ദൃശ്യങ്ങൾ  ബ്രസീലിലെ ‘ഇന്ത്യൻ ഫൗണ്ടേഷൻ' പുറത്തുവിട്ടു.
 
വീഡിയോ 2011 ൽ ചിത്രീകരിച്ചതാണെങ്കിലും ഇക്കഴിഞ്ഞ മെയ്  വരെ ആള്‍ ജീവനോടെയുള്ളതായി ഫൗണ്ടേഷന്‍ അധികൃതര്‍ സാക്ഷ്യപ്പെടുത്തി. ബ്രസീലിലെ ആദിമമനുഷ്യരുടെ സംരക്ഷണത്തിനായുള്ള 'ഇന്ത്യൻ ഫൗണ്ടേഷൻ' ഇദ്ദേഹത്തെ ഒട്ടും ശല്യപ്പെടുത്താതെ നിരന്തരം നിരീക്ഷിക്കാൻ തുടങ്ങിയത് 1996 ലാണ്.
 
ഇദ്ദേഹത്തിന്റെ ഗോത്രക്കാരെ കൃഷിയിടങ്ങൾ‌ തേടിയോ വനസമ്പത്തു കൊള്ളയടിക്കാനോ വന്ന നാട്ടുമനുഷ്യർ കൊന്നൊടുക്കിയിരിക്കാമെന്നു കരുതുന്നു.മണ്ണിനു വേ ണ്ടി യു ള്ള ക ലാ പ ത്തി ല്‍ ഉ റ്റ വ രെയെല്ലാം നഷ്‌ടപ്പെ ട്ടു പോയ അദ്ദേഹം റോണ്ടോണിയ സംസ്ഥാനത്തെ വന പ്രദേശത്താണ് വര്‍ഷങ്ങളായി കഴിയു ന്നത്. 1980കളില്‍ കാട്ടിലേക്ക് അതിക്രമിച്ചുകടന്ന മരം വെട്ടുകാരും കര്‍ഷകരുമാണ് ഇദ്ദേഹത്തെ ഒറ്റക്കാക്കി ഗോത്രത്തിന്റെ വേരറുത്തിരിക്കുക. അവസാനകൂട്ടാളിയും 1995 -96കാലയളവില്‍ കൊല്ലപ്പെട്ട തോടെ തികച്ചും ഏകനായി. 
 
പിന്നീട് സംരക്ഷിത മേഖലയായി പ്രഖ്യാപിച്ച പ്രദേശത്ത് ആരും കടക്കാന്‍ ശ്രമിക്കാത്തതു കാരണമാണ് ഇദ്ദേഹത്തിന്റെ  ജീവന്‍ അവശേഷിക്കുന്നതെന്ന് ഫൗണ്ടേഷൻ  അധികൃതര്‍ പറഞ്ഞു. 55നും 60 നും ഇടയില്‍ പ്രായം കണ്ടേക്കാവുന്ന അദ്ദേഹം പൂര്‍ണ ആരോഗ്യവാനാണ്. 
 
പുറം ലോകവുമായി ഒരു ബന്ധവും ഇല്ലാത്തത് കാര്യം കഷ്‌ടത്തിലാക്കുമെന്നു കരുതി ഫൗണ്ടേഷന്‍ ബന്ധ പ്പെടാന്‍ ശ്രമിച്ചെങ്കിലും വിസമ്മതം പ്രകടിപ്പിച്ചു. എങ്കിലും ജീവനോടെയുണ്ടെന്ന് ഉറപ്പുവരുത്താനായി എല്ലാ മാസവും ഫൗണ്ടേഷൻ സംഘം കാടുകയറും. എല്ലാ പ്രാവശ്യവും പക്ഷെ അദ്ദേഹത്തെ കാണാന്‍ സാധി ക്കാറില്ല.
 
കഴിഞ്ഞ മെയില്‍ കാല്‍പാടുകളും മരം മുറിച്ചതുമെല്ലാം കണ്ടതിന്റെ  അടിസ്ഥാനത്തിലാണ് ജീവനോടെയുണ്ടെന്ന കാര്യം ഉ റപ്പാക്കിയത്. ഒാരോ യാത്രയിലും സംഘം കാട്ടില്‍ ഉപേക്ഷിച്ചു പോരുന്ന വിത്തുകളും ആയുധവും ഉപയോഗിച്ച്‌ ചോളം, ഉരുളക്കിഴങ്ങ്, പപ്പായ, പഴം എന്നിവ കൃഷി ചെയ്‌തതായും ഫൗണ്ടേഷൻ കണ്ടെത്തി.അസാധാരണമായ വിധത്തിലുള്ള വലിയൊരു കുഴിയും കുത്തിയിട്ടുണ്ട്.അതുകൊണ്ട് 'പാതാള മനുഷ്യൻ' എന്നാണ് ഫൗണ്ടേഷൻ ആദരപൂർവം അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. 
 
വളരെ ദൂരെ നിന്ന് എടുത്ത ചിത്രത്തില്‍ ഇദ്ദേഹം മഴു ഉപയോഗിച്ച്‌ മരം മുറിക്കാനായി ശ്രമിക്കുന്നതാണ് കാണാനാകുക. അവസാനമാ യി 1990ല്‍ ഡോക്യുമെന്ററി സംവിധായകനെടുത്ത ചിത്രത്തിലാണ് അദ്ദേഹത്തിന്റെ മുഖം പതിഞ്ഞത്. എന്നാല്‍, ഇലപ്പടര്‍പ്പുകള്‍ക്കിടയില്‍ ഭാഗികമായി മറഞ്ഞ നിലയിലായിരുന്നു.
 
ആ മനുഷ്യനെന്ന പോലെ ആമസോണ്‍ മേഖല, വേരറ്റുപോകൽ അഭിമുഖീകരിക്കുന്ന ഒട്ടനേകം വൈവിധ്യ മാര്‍ന്ന ജനവിഭാഗങ്ങളുടെ കേന്ദ്രമാണ്. ഇവരിലേക്ക് ലോകത്തിന്റെ  ശ്രദ്ധ ക്ഷണിക്കാന്‍ കൂടി വേണ്ടിയാണ് അദ്ദേഹത്തിന്റെ  സമ്മതമില്ലാതെ വീഡിയോ പുറത്തുവിടാന്‍ ഇപ്പോൾ തയ്യാറായതെന്ന് ഫൗ ണ്ടേ ഷ ന്‍ കോ- ഒാർഡിനേറ്റർ അല്‍റ്റൈര്‍ അല്‍ഗയാര്‍ പറഞ്ഞു.അദ്ദേഹത്തിന്റെ സമ്മതമില്ലാതെ ദൃശ്യങ്ങൾ പുറത്തുവിടേണ്ടെന്ന തീരുമാനത്തിലായിരുന്നു 2011 മുതൽ ഇതുവരെ ഫൗണ്ടേഷൻ.

Related News


Your Comment

Newest First