Nature Life

മാര്‍ച്ച് 30 കോഴിക്കോട് മുഖാമുഖം, ജെറി അമല്‍ദേവിന്റെ ഗായകസംഘം

നേച്ചർ ലൈഫ് ന്യൂസ് ടീം - 2019/03/18

 
കോഴിക്കോട് ടൗണ്‍ഹാളില്‍ മാര്‍ച്ച് 30ന് നടക്കുന്ന മുഖാമുഖത്തില്‍ പ്രശസ്ത സംഗീതസംവിധായകന്‍ ജെറി അമല്‍ദേവ് ഗായകസംഘവുമായെത്തുന്നു. നേച്ചർ ലൈഫിലൂടെ  രോഗങ്ങള്‍ മാറി സുഖമായി ജീവിക്കുന്നവരും രോഗങ്ങള്‍ മാറാന്‍ ആഗ്രഹിക്കുന്നവരും തമ്മില്‍ നടക്കുന്ന മുഖാമുഖത്തില്‍ സ്വന്തം രോഗം പ്രകൃതി ജിവനത്താന്‍ മാറിയതിന്റെ അനുഭവം പങ്കുവെയ്ക്കാന്‍ കൂടിയാണ് ജെറി അമല്‍ദേവ് എത്തുന്നത്.
 
ഇരുപതു വര്‍ഷങ്ങളോളം അലട്ടിയ വയറുവേദനയ്ക്ക് കേരളത്തിലെയും മദ്രാസിലെയും അതിവിദഗ്ധ ഡോക്ടര്‍മാരുടെ ചികിത്സകള്‍ക്കായി ലക്ഷങ്ങളാണ് ജെറി അമല്‍ദേവ് ചെലവഴിച്ചത്. ഒടുവില്‍ മറ്റൊരു സംഗീതസംവിധായകനായ ബേബിയാണ് ഡോ.ജേക്കബ് വക്കന്‍ചേരിയുടെ പ്രകൃതി ചികിത്സ നിര്‍ദ്ദേശിച്ചത്. ടെലഫോണിലൂടെ നല്‍കിയ ചില ഉപദേശങ്ങള്‍ പാലിച്ചതോടെ നല്ല സുഖം അനുഭവപ്പെട്ട ജെറി അമല്‍ദേവ് എറണാകുളം ചമ്പക്കരയിലെ നേച്ചര്‍ ലൈഫില്‍ താമസിച്ച് ചികിത്സ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഇപ്പോള്‍ നാലുവര്‍ഷങ്ങളായി രോഗങ്ങളേയില്ലാത്ത സുന്ദരജീവിതമാണ് ആസ്വദിക്കുന്നതെന്ന് അദ്ദേഹം പറയുന്നു.
 
 
പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യമായിട്ടുള്ള മുഖാമുഖം മാര്‍ച്ച് 30 ശനിയാഴ്ച രാവിലെ 10 മുതല്‍ വൈകീട്ട് 7 മണിവരെയാണ് കോഴിക്കോട് ടൗണ്‍ഹാളില്‍ നടക്കുന്നത്. പ്രകൃതി ഉച്ചഭക്ഷണം നൂറുരൂപയ്ക്ക് ലഭിക്കുന്നതാണ്. പ്രകൃതി ഉല്പന്നങ്ങളുടെയും ഉപകരണങ്ങളുടെയും പ്രദര്‍ശനവും വില്പനയും  മുഖാമുഖത്തോടൊപ്പം ഉണ്ടായിരിക്കും. ഡോ.ജേക്കബ് വടക്കന്‍ചേരിയുടെ രോഗമില്ലാത്ത ജീവിതത്തിന്റെ പ്രഭാഷണമാണ് മറ്റൊരു പ്രധാന പരിപാടി.
 


Your Comment

Newest First